Home » Top News » Kerala » പാലക്കാട്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു
snakebite-680x450

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ സ്ഥാനാർത്ഥിയായ അനില അജീഷിനാണ് വിഷപ്പാമ്പിൻ്റെ കടിയേറ്റത്.

നവംബർ 26-ന് രാവിലെ എട്ടുമണിയോടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനിടെയാണ് സംഭവം. പാമ്പുകടിയേറ്റ ഉടൻ തന്നെ അനില അജീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവർ ചികിത്സയിൽ തുടരുകയാണ്. വിദഗ്ധ ചികിത്സയുടെ ഭാഗമായി അടുത്ത 48 മണിക്കൂർ നിരീക്ഷണത്തിൽ കഴിയാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.