Home » Top News » Kerala » പാലക്കാട്‌ എസ്.എച്ച്.ഒ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ
dead-1-680x450

ചെർപ്പുളശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ബിനു തോമസിനെ (52) പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈകുന്നേരം പോലീസിലെ സഹപ്രവർത്തകരാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തെ ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എസ്.എച്ച്.ഒയുടെ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ് മാസം മുമ്പാണ് ബിനു തോമസ് സ്ഥലംമാറ്റത്തെ തുടർന്ന് ചെർപ്പുളശ്ശേരിയിൽ ചുമതലയേറ്റെടുത്തത്. പരിചയസമ്പന്നനായ ഓഫീസറായിരുന്ന ബിനു തോമസിന്റെ അപ്രതീക്ഷിത വിയോഗം പോലീസ് സേനാംഗങ്ങൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *