മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യനും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സർവ്വം മായ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ക്രിസ്മസ് ദിനമായ ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തും. ഫാന്റസി, ഹൊറർ, കോമഡി ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ‘സർവ്വം മായ’ ഒരുങ്ങുന്നത്.
ഇരട്ടി മധുരവുമായി നിവിൻ-അജു കോംബോ
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വലിയ തരംഗമുണ്ടാക്കുകയും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. പ്രേക്ഷകർ കാണാനാഗ്രഹിച്ച രൂപത്തിലാണ് നിവിൻ പോളി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന സൂചന ടീസർ നൽകി. ഗൗരവമുള്ള ഭാവത്തിൽ നിന്ന് ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ വേഷപ്പകർച്ചകൾ ടീസറിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also Read
തമാശയുടെ കെമിസ്ട്രിയിൽ തിളങ്ങുന്ന നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന അഖിൽ സത്യന്റെ സംവിധാനത്തിൽ ഈ ഹിറ്റ് കോമ്പിനേഷൻ ക്രിസ്മസിന് ചിരിയുടെ മാലപ്പടക്കം തീർക്കുമെന്നാണ് പ്രതീക്ഷ.
ദൃശ്യവിസ്മയമൊരുക്കി അണിയറപ്രവർത്തകർ
ഗ്രാമീണ പശ്ചാത്തലത്തിൽ, സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ ഫാന്റസി കോമഡി ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു ദൃശ്യവിസ്മയമായിരിക്കും എന്നാണ് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നത്.
