തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ, നടനും രാഷ്ട്രീയ നേതാവുമായ എസ്.വി. ശേഖർ, നടി രമ്യാ കൃഷ്ണ എന്നിവരുടെ വീടുകളിൽ ബോംബ് ഭീഷണി വെച്ചതായി സന്ദേശം ലഭിച്ചു. തമിഴ്നാട് ഡിജിപി ഓഫീസിലാണ് ഈ സന്ദേശം ലഭിച്ചത്. എന്നാൽ, മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനകൾക്കൊടുവിൽ ലഭിച്ച ഭീഷണി സന്ദേശം വ്യാജമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
അജിത്തിന്റെ ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള വീട്ടിൽ ബോംബുണ്ടെന്ന വിവരം അറിയിച്ചത് അജ്ഞാതനായ ഒരാളാണ്. വിവരമറിഞ്ഞ് ഉടൻ തന്നെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായതോ സ്ഫോടകവസ്തുക്കളോ ഒന്നും കണ്ടെത്താനായില്ല. ഈ വ്യാജ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
