Home » Blog » Kerala » ദളപതിയുടെ അവസാന ചിത്രം ജനനായകന്റെ ട്രെയ്ലർ നാളെ
thalapathy-vijay-unveils-jana-nayagan-on-republic-day

ദളപതി വിജയ് യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമാണ് ‘ജനനായകൻ’. ഈ പ്രത്യേക കൊണ്ടുതന്നെ ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ(ജനുവരി 3) റിലീസ് ചെയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒൻപതിനാണ് തിയേറ്ററുകളിൽ എത്തുക. നാളെ മുതൽ കേരളത്തിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ അഡ്വാൻസ് ബുക്കിങ് സംബന്ധിച്ച പുതിയ അപ്‌ഡേറ്റും പുറത്തുവന്നിട്ടുണ്ട്.

ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത, എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെങ്കട്ട് കെ നാരായണയാണ് കെ.വി.എൻ പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ജനനായകന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

വിജയ്‌യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുമെന്ന മറ്റൊരു അപ്‌ഡേറ്റും ആരാധകർക്കിടയിൽ ആവേശം ഉയർത്തിയിട്ടുണ്ട്.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് ഡയറക്ഷൻ വി സെൽവകുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം ഡിസൈൻ പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീരശങ്കർ എന്നിവരാണ് പ്രവർത്തിക്കുന്നത്. പി.ആർ.ഒയും മാർക്കറ്റിങ്കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.