Home » Blog » Top News » തെരുവത്ത് പള്ളി നേര്‍ച്ച: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി, പാലക്കാട്‌: 
images (52)

ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ആഘോഷിക്കുന്ന ചുങ്കമന്ദം തെരുവത്ത് പള്ളി നേര്‍ച്ചയോടനുബന്ധിച്ച് ക്രമസമാധാന പാലനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. നേര്‍ച്ചാ ആഘോഷങ്ങള്‍ സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ സുരക്ഷ, തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയവ പൊലീസും കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കി.

ആഘോഷങ്ങള്‍ക്കിടയില്‍ ക്രമസമാധാന ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. കുഴല്‍മന്ദം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അനൂപ്, കോട്ടായി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സിജോ വര്‍ഗീസ്, കുഴല്‍മന്ദം സബ് ഇന്‍സ്‌പെക്ടര്‍ സാം ജോര്‍ജ്, പള്ളി കമ്മിറ്റി ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.