മുൻ എം.എൽ.എ. അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ് അദ്ദേഹം ജനവിധി തേടുക. അനിൽ അക്കരയെ സ്ഥാനാർത്ഥിയാക്കാൻ 15-ാം വാർഡ് കോൺഗ്രസ് കോർ കമ്മിറ്റി യോഗം ശുപാർശ ചെയ്തിട്ടുണ്ട്.
ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള അദ്ദേഹം 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഈ കാലയളവിൽ 2000 മുതൽ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും, തുടർന്ന് 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭാംഗമായിരുന്ന ഒരു നേതാവ് വീണ്ടും പഞ്ചായത്ത് തലത്തിൽ മത്സരിക്കാൻ എത്തുന്നത് ശ്രദ്ധേയമാവുകയാണ്.
