Home » Top News » Kerala » തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നാക്കക്കാര്‍ക്ക് പരിഗണന ലഭിച്ചതില്‍ സന്തോഷം: വെള്ളാപ്പള്ളി
QGYmqV1Wl83l0QibWd5MDJ0EwPm2gwgygs5ZKC1u

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ-ബിഡിജെഎസ് തര്‍ക്കത്തില്‍ പ്രതികരിച്ച വെള്ളാപ്പള്ളി രാഷ്ട്രീയമല്ലേ പരസ്പരം മത്സരങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. സിപിഐഎമ്മും സിപിഐയും തമ്മില്‍ മത്സരങ്ങളില്ലേയെന്നും അദ്ദേഹം ചോദിച്ചു. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നത് വളരെ മോശമാണെന്ന് ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ പ്രതികരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *