ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ട്രെൻഡുകൾ പുറത്തുവരുമ്പോൾ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്ത്. പ്രാരംഭ ട്രെൻഡുകൾ ബിജെപി, കോൺഗ്രസ്, ആർജെഡി, ജെഡിയു തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടമല്ല സൂചിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു.
എല്ലാ ട്രെൻഡുകളും ‘ഗ്യാനേഷ് കുമാർ’ ബീഹാറിലെ ജനങ്ങൾക്കെതിരെ വിജയിക്കുന്നതായി തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഞാൻ നേരത്തെ പറഞ്ഞതുപോലെ, പ്രാരംഭ ട്രെൻഡുകൾ തന്നെ കാണിക്കുന്നത് ബീഹാറിലെ ജനങ്ങൾക്കെതിരെ ഗ്യാനേഷ് കുമാർ വിജയിക്കുന്നതായി തോന്നുന്നു. ഈ പോരാട്ടം ബിജെപി, കോൺഗ്രസ്, ആർജെഡി, ജെഡിയു എന്നിവ തമ്മിലുള്ളതല്ല. ഇത് ഗ്യാനേഷ് കുമാറും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്,” കോൺഗ്രസ് നേതാവ് പവൻ ഖേര വ്യക്തമാക്കി.
