തമിഴ്നാട്: വ്യാപക മഴ തുടരുന്ന ചെന്നൈയിലും തിരുവളളൂരിലും റെഡ് അലർട്ട്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം നാലായി. ശ്രീലങ്കയിൽ 350 മരണമാണ് ആകെ സ്ഥിരീകരിച്ചത്. കാലാവസ്ഥ പ്രവചനം തെറ്റിച്ചുള്ള മഴയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ചെന്നൈ നഗരത്തിൽ പെയ്തു കൊണ്ടിരിക്കുന്നത്. രാവിലെ തിരുവള്ളൂർ ജില്ലയിൽ യെല്ലോ അലർട്ട് മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പതിവുപോലെ സ്കൂളിലേക്കും കോളേജിലേക്കും വിദ്യാർത്ഥികൾ എത്തിയിരുന്നു. തുടർന്ന് 7 മണിയോടെയാണ് മഴ അതിശക്തമായത്
