അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്ത പച്ച – റിങ് ഓഫ് റൗഡീസ്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്. 2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ തന്നെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലോക്കോ ലോബോ എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തുമ്പോൾ, വെട്രി എന്ന കഥാപാത്രമായാണ് റോഷൻ മാത്യു അഭിനയിച്ചിരിക്കുന്നത്. ചെറിയാൻ എന്ന് പേരുള്ള കഥാപാത്രത്തെയാണ് വിശാഖ് നായർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പുതിയതായി എത്തിയത് ഇഷാൻ ഷൗക്കത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ ആണ്. ചിത്രത്തിൽ ലിറ്റിൽ എന്ന പേരുള്ള കഥാപാത്രത്തിനാണ് ഇഷാൻ ജീവൻ നൽകുന്നത്.ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രം
റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്.
ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. അടുത്തിടെ പുറത്ത് വന്ന, ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ടുള്ള പോസ്റ്ററിൽ, “എം” എന്ന അക്ഷരത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഡിസൈൻ കൂടെ അണിയറ പ്രവർത്തകർ നൽകിയതോടെ, മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. പ്രധാന കഥാപാത്രങ്ങൾ ഉൾപ്പെടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് അടുത്തിടെ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
