Home » Top News » Top News » ചക്കുളത്ത്കാവ് പൊങ്കാല; ഡിസം. നാലിന് പ്രാദേശിക അവധി
images - 2025-11-28T184223.853

ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാലിന് (വ്യാഴം) ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.