Home » Blog » Kerala » ‘ കേസ് നേരത്തെ വിളിച്ചു’, പെണ്ണ് കേസ്’ ജനുവരി 10 ന് എത്തും
pennu-case

നിഖില വിമലിനോടൊപ്പം ഹക്കീം ഷാജഹാന്‍ രമേഷ് പിഷാരടി, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ജനുവരി പത്തിന് പ്രദര്‍ശനത്തിനെത്തുന്നു. രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പീരിമെന്റെസ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്,വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ഉമേശ് കെ ആര്‍, രാജേഷ് കൃഷ്ണ,

സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹതട്ടിപ്പ് നടത്തുന്ന ഒരു സ്ത്രീയായാണ് പെണ്ണ് കേസില്‍ നിഖില എത്തുന്നത് എന്നാണ് ഇതുവരെ പുറത്തുവന്ന പ്രോമോഷന്‍ കണ്ടന്റുകള്‍ നല്‍കുന്ന സൂചന. നിഖിലയുടെ കഥാപാത്രത്തിന്റെ ഫ്‌ളാഷ് ബാക്ക് എന്ന് കരുതപ്പെടുന്ന ഒരു പാട്ടും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.