Home » Blog » Top News » കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
FB_IMG_1768828821716

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2025 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2025 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി (അണ്‍എന്‍ക്രിപ്റ്റഡ്) / ബ്ലൂ റേ ആയി സമര്‍പ്പിക്കണം. അപേക്ഷ ഫോമും നിയമാവലിയും www.keralafilm.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുന്നതിന് 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസം എഴുതിയ കവര്‍ സഹിതം അയയ്ക്കണം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്, സൈനിക് സ്‌കൂള്‍ പി ഒ കഴക്കൂട്ടം, തിരുവനന്തപുരം- 695 585. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂളിന് സമീപമുള്ള സ്റ്റാച്ച്യു റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നേരിട്ടും അപേക്ഷ ഫോം ലഭിക്കും. ഫെബ്രുവരി 16ന് വൈകിട്ട് അഞ്ചിനകം അക്കാദമി ഓഫീസില്‍ അപേക്ഷ ലഭിക്കണം.

ഫോണ്‍ : 0471 2754422.