Home » Blog » Kerala » കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; പൊലീസുകാർക്കും പ്രതികൾക്കും പരിക്ക്
imageKzhqMzNCcHF0blRzMVVoOC9IN1phZz09

പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്. ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. പത്തനംതിട്ട അടൂർ നഗരത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം മറ്റൊരു ബസ്സിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ പൊലീസിനും പ്രതികൾക്കുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി. ഏറെ പണിപ്പെട്ടാണ് ​ഗതാ​ഗതം നിയന്ത്രിക്കുന്നത്.