Home » Blog » Top News » കുടുംബശ്രീയുടെ ‘ടേക്ക് എവേ’ കൗണ്ടര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു; ബ്രോസ്റ്റഡ് ചിക്കന്‍ ഉള്‍പ്പെടെ നിരവധി വിഭവങ്ങള്‍
logo-kudumbashree-512x416

കുടുംബശ്രീ ജില്ലാ മിഷന്റെയും തൊടുപുഴ നഗരസഭ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ‘ടേക്ക് എവേ’ പാര്‍സല്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എ. ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.

 

നാടന്‍രുചിക്കൂട്ടുകള്‍ക്കൊപ്പം ന്യൂജന്‍ വിഭവങ്ങളും കോര്‍ത്തിണക്കിയാണ് കുടുംബശ്രീ കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. പ്രഭാതഭക്ഷണം, ഉച്ചയൂണ്, അത്താഴം എന്നിവയ്ക്ക് പുറമെ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ബ്രോസ്റ്റഡ് ചിക്കന്‍ വിഭവങ്ങളും ഇവിടെ നിന്ന് മിതമായ നിരക്കില്‍ പാഴ്‌സലായി ലഭിക്കും.

ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി സെബാസ്റ്റ്യന്‍, മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ബിജി സുരേഷ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ പദ്ധതി വിശദീകരിച്ചു.

ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സേതുലക്ഷ്മി, അശ്വനി, അരുണ്‍ വി.എ, സൗമ്യ ഐ.എസ്, ബിപിന്‍ കെ.വി എന്നിവരും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.