Home » Blog » Kerala » കടൽ കടന്ന് ‘കിഴക്ക് സൂര്യനുദിച്ചല്ലോ’…; ജപ്പാനിലും വീഡിയോ വൈറൽ
photo

ക്രിസ്തുമസ് കാലത്ത് സോഷ്യൽ മീഡയിലൂടെ വൈറലായ പാട്ടാണ് ‘കിഴക്ക് സൂര്യനുദിച്ചല്ലോ…’ പ്രായഭേദമന്യേ എല്ലാവരുടേയും ഇഷ്ട ഗാനമായി ഇത് മാറുകയും ചെയ്തു. എന്നലിതാ ഈ പാട്ട് കടല്‍ കടന്ന് ജപ്പാൻ വരെ എത്തിയിരിക്കുകയാണ്. ‘കാക്കെ ടാകു’ (Kake Taku) എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വച്ച വീഡിയോയിൽ ഒരു കൂട്ടം ജാപ്പനീസ് യുവാക്കള്‍ ഈ മലയാളം പാട്ടിന് മനോഹരമായി ചുവടുവെക്കുന്നത് കാണാം. വീഡിയോ ഇതിനോടകം തന്നെ 30 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ജപ്പാനില്‍ നിന്നുള്ള ഈ പെര്‍ഫോമന്‍സിന് താഴെ കമന്റുകളുമായി എത്തിയവരിലധികവും മലയാളികളാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ‘സഞ്ചാരി’ എന്ന ക്രിസ്തീയ ആല്‍ബത്തിലെ വരികളാണിവ. അന്ന് ഈ ഗാനം ആലപിച്ചത് പ്രശസ്ത ഗായികയും ഇപ്പോൾ അരൂര്‍ എം.എല്‍.എയുമായ ദലീമ ജോജോയായിരുന്നു. മലയാളി റാപ്പര്‍ ഫെജോയുടെ ‘വഴികാട്ടി’ എന്ന പുതിയ റാപ്പ് സോംഗിലൂടെയാണ് ഈ വരികള്‍ വീണ്ടും വൈറലായത്.ജാപ്പനീസ് യുവാക്കളുടെ ഡാന്‍സ് വീഡിയോ കണ്ട ഫെജോയും കമന്റുമായി എത്തി. ‘നമ്മുടെ പാട്ടുകള്‍ ജപ്പാനിലേക്കും എക്സ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിരിക്കുന്നു’ എന്നായിരുന്നു ഫെജോയുടെ തമാശരൂപേണയുള്ള പ്രതികരണം.