ഒടുവിൽ തീരുമാനമായി. സഞ്ജു സാംസൺ ചെന്നൈയിലേക്ക് തന്നെ. ഇതിനുള്ള നീക്കം അവസാനഘട്ടത്തിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്ന 48 മണിക്കൂറിനുള്ളിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയെയാണ് ട്രേഡിൽ വിടാനും തീരുമാനമായി. ഓൾറൗണ്ടർ സാം കറണാണ് ആർആർ ടീമിനൊപ്പം ചേരുന്ന മറ്റൊരു സിഎസ്‌കെ താരം.
താരകൈമാറ്റം ശരിയായ ട്രാക്കിലാണെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. ട്രേഡിന് ബിസിസിഐ അനുമതിയടക്കം നേടിയെടുക്കേണ്ടതുണ്ട്. നേരത്തെ ഈയൊരു നീക്കം വാർത്തകളിൽ നിറഞ്ഞിരുന്നെങ്കിലും ജഡേജയ്ക്ക് കൈമാറ്റത്തിന് താൽപര്യമില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു.
