Home » Blog » kerala Max » എഫ്.സി.ഐ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം; അരി വില്‍പ്പന ആരംഭിച്ചു
images (58)

വിപണിയിലെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) മുഖേന ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ഡൊമസ്റ്റിക്) പ്രകാരം അരിയുടെ വില്‍പ്പന ആരംഭിച്ചു.

പദ്ധതിയുടെ ഭാഗമായി ചെറുകിട സ്വകാര്യ വ്യാപാരികള്‍ക്കായി എഫ്.സി.ഐ കേരള മേഖല സംസ്ഥാനത്തെ എല്ലാ റവന്യൂ ജില്ലകളിലുമുള്ള എഫ്.സി.ഐ ഡിപ്പോകളില്‍ നിന്ന് കുറഞ്ഞത് ഒരു മെ. ടണ്‍ മുതല്‍ പരമാവധി ഒമ്പത് മെ. ടണ്‍ വരെ അരി വില്‍പ്പന നടത്തുന്നുണ്ട്. കേരള സംസ്ഥാന ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

ഓരോ ജി.എസ്.ടി നമ്പറിനും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സ്റ്റോക്ക് വാങ്ങുന്നതിനുള്ള അനുമതി ഉണ്ടായിരിക്കുകയുള്ളു. ഇ-ലേലത്തില്‍ പങ്കെടുക്കാതെ തന്നെ ആവശ്യക്കാര്‍ക്ക് ഒരു ക്വിന്റലിന് 2,890 രൂപ എന്ന നിരക്കില്‍ ജൂണ്‍ 30 വരെ അരി വാങ്ങാന്‍ കഴിയും.