Home » Top News » Kerala » ഈ മോതിരം മോതിരം സമാന്തയ്ക്കു മാത്രമേയുള്ളു; കോടികള്‍ വിലയുള്ള വജ്ര മോതിരത്തെക്കുറിച്ച് അറിയാം
newsmalayalam_2025-12-02_de3xa78x_samantha

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സമാന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ സമാന്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

വെറും മുപ്പത് പേര്‍ക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. വിവാഹ ചിത്രങ്ങള്‍ക്കൊപ്പം സമാന്തയുടെ വിവാഹ മോതിരവും വൈറലായിരുന്നു. വിവാഹ മോതിരത്തിന്റെ ഡിസൈനും വിലയും അടക്കമുള്ള കാര്യങ്ങളാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഈ വിവാഹമോതിരത്തിനു മാത്രം 1.5 കോടി രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടന്ന സെലിബ്രിറ്റി വിവാഹങ്ങളില്‍ ആര്‍ക്കും ഇത്തരം ഡിസൈനിലുള്ള വിവാഹ മോതിരം ഇല്ലെന്നാണ് സെലിബ്രിറ്റി ജ്വല്ലറി വിദഗ്ധാനായ പ്രിയാന്‍ഷു ഗോയല്‍ പറയുന്നത്.

ലോസഞ്ച് കട്ടിലുള്ള ഡയമണ്ട് റിങ്ങാണ് ഇതെന്ന് പ്രിയാന്‍ഷു ഗോയല്‍ പറയുന്നു. എന്നാല്‍, സാധാരണ ലോസഞ്ച് കട്ടില്‍ നിന്നും സമാന്തയുടെ ഡിസൈന്‍ വ്യത്യസ്തമാണെന്നാണ് പ്രിയാന്‍ഷുവിന്റെ അഭിപ്രായം.മധ്യഭാഗത്ത് കട്ടുകളോടു കൂടിയ അപൂര്‍വ വജ്രമാണ് ലോസഞ്ച് കട്ട്. സമാന്ത അണിഞ്ഞിരിക്കുന്നതില്‍ പ്രത്യേകമായി മെനഞ്ഞെടുത്ത രീതിയിലുള്ള ഡിസൈന്‍ കാണാം. മധ്യഭാഗത്ത് കട്ടുകളുമില്ല. ലോസഞ്ച് കട്ടില്‍ തന്നെ പ്ലെയിന്‍ ആയ സെന്ററോടു കൂടിയ അപൂര്‍വ ഡയമണ്ട് റിങ് ആണിതെന്നാണ് പ്രിയാന്‍ഷു പറയുന്നത്.8 ഇതളുകളോടു കൂടിയാണ് മോതിരത്തിന്റെ അതിമനോഹരമായ രൂപകല്‍പ്പന പൂര്‍ത്തിയാക്കിയിരിക്കുന്നത്. മധ്യഭാഗത്തായി 2കെ വജ്രം. എട്ട് കസ്റ്റം വജ്രങ്ങളാല്‍ ചുറ്റപ്പെട്ട മോതിരത്തിന് കുറഞ്ഞത് 1.5 കോടി രൂപയെങ്കിലും വില വരും.കാഴ്ചയില്‍ സിംപിളാണെങ്കിലും സങ്കീര്‍ണമായ രൂപകല്‍പ്പനയാണ് മോതിരത്തിന്റേത്. ലോകത്തിലെ ചുരുക്കം ചില വര്‍ക്ക്ഷോപ്പുകള്‍ മാത്രമേ ഈ നിലയില്‍ പോര്‍ട്രെയിറ്റ് വജ്രങ്ങള്‍ മുറിച്ച് കൂട്ടിച്ചേര്‍ക്കുന്നുള്ളൂവെന്നും പ്രിയാന്‍ഷു പറഞ്ഞു.