Home » Blog » Kerala » ഇത് ഇരുട്ടി മധുരം; രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ വാർഡിൽ യുഡിഎഫ് വിജയം
rahul-mamkootathil-680x450

യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ജയം. കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രശോഭാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയിച്ചത്. കേവലം എട്ട് വോട്ടുകൾക്കാണ് പ്രശോഭിന്റെ വിജയം.

15 ദിവസത്തെ ‘ഒളിവ് ജീവിതം’ അവസാനിപ്പിച്ച് വോട്ട്

വിവിധ കേസുകളെ തുടർന്ന് 15 ദിവസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, തിരഞ്ഞെടുപ്പ് ദിനത്തിൽ കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും വോട്ട് ചെയ്യാനെത്തിയ രാഹുലിനെ കോൺഗ്രസ് പ്രവർത്തകർ ബൊക്കെ നൽകിയാണ് സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിന് ശേഷം വാർഡിൽ യു.ഡി.എഫിന് ലഭിച്ച ഈ വിജയം പ്രവർത്തകർക്കിടയിൽ ആവേശം വർദ്ധിപ്പിച്ചിരിക്കുകയാണ്.