തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. അസാധ്യ നർത്തകിയായ തമന്നയുടെ അഭിനയത്തേക്കാൾ ഏറെ ആരാധകരുള്ളത് ഡാൻസിന് തന്നെയാണ്. ഇപ്പോഴിതാ തമ്മനയുടെ ഡാൻസിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
കോടികളാണ് വെറും 6 മിനിറ്റ് മാത്രമുള്ള നൃത്തത്തിന് നടി ചാർജ് ചെയ്തിരിക്കുന്നത്.
ഗോവയിൽ വച്ച് നടന്ന ന്യൂ ഇയർ പരിപാടിയിൽ തമന്ന പെർഫോം ചെയ്തിരുന്നു. സൂപ്പർ ഹിറ്റ് ഗാനം ആജ് കി രാത്തിന് അടക്കം ആറ് മിനിറ്റ് ആണ് തമന്ന നൃത്തം ചെയ്തത്. ഒരു മിനിറ്റിന് ഒരുകോടി എന്ന നിരക്കിൽ ആറ് മിനിറ്റിന് 6 കോടിയാണ് തമന്ന പ്രതിഫലമായി വാങ്ങിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2025 ഡിസംബർ 31ന് ഗോവയിലെ ബാഗ ബീച്ചിൽ വച്ചായിരുന്നു തമന്നയുടെ പ്രോഗ്രാം. സോഷ്യൽ മീഡിയയിൽ നടിയുടെ നൃത്തത്തിന്റെ വിഡിയോകൾ വൈറലായിരുന്നു.
അരൺമനൈ 4 ആണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തമന്നയ്ക്ക് പുറമേ റാഷി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, വിടിവി ഗണേഷ്, ഡൽഹി ഗണേഷ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ ഉണ്ടായിരുന്നു. നിലവിൽ ബോളിവുഡിൽ സിനിമകളുടെ തിരിക്കിലാണ് താരമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ബോളിവുഡ് പടങ്ങളിലാണ് തമന്ന ഇപ്പോൾ അഭിനയിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
