ആർ.എസ്.എസ് നേതാക്കൾ അധിക്ഷേപിച്ചെന്നാരോപിച്ച് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ, ശാലിനി സനിലിനെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല വാർഡിലാണ് ശാലിനി സനിൽ ജനവിധി തേടുക.
ആർ.എസ്.എസ് നേതാക്കളുടെ വ്യക്തിഹത്യയും അധിക്ഷേപവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ശാലിനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ വിവാദം കത്തിനിൽക്കെയാണ് ജില്ലാ നേതൃത്വം ശാലിനിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ നീക്കം പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
