അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ 2026 ലെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാനപാലനവും ഉറപ്പ് വരുത്തുവാനും പള്ളി കടലിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ആളുകള്‍ മദ്യപിച്ച് കടലിലിറങ്ങി അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ചേര്‍ത്തല എക്സൈസ് റേഞ്ച് പരിധിയില്‍ ഉള്‍പ്പെട്ടുവരുന്നതും പള്ളിയുടെ രണ്ട് കി.മീ ചുറ്റളവില്‍ പ്രവര്‍ത്തിച്ച് വരുന്നതുമായ റ്റി.എസ് നം. 68/2025-26 അരീപ്പറമ്പ്, റ്റി.എസ് നം. 71/2025-26 അര്‍ത്തുങ്കല്‍, റ്റി.എസ് നം. 69/2025-26 തിരുവിഴ പടിഞ്ഞാറ്, റ്റി.എസ് നം. 72/2025-26 ചമ്പക്കാട്, റ്റി.എസ് നം. 74/2025-26 ആയിരം തൈ, എഫ്.എല്‍3 നം. എ-47 ചള്ളിയില്‍ കാസ്റ്റില്‍സ് ഉള്‍പ്പടെയുള്ള എല്ലാ കള്ള് ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും, ബാറുകളും ജനുവരി 19, 20, 27, 28 തീയതികളില്‍ അടച്ചിടുന്നതിന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
