കൊച്ചി: ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ കോംപാക്റ്റ് നെറ്റ്‌വര്‍ക്ക് ഇന്ത്യ (യുഎന്‍ ജിസിഎന്‍ഐ) യുമായി സഹകരിച്ച് തമിഴ്‌നാട്ടില്‍ ഡിജിറ്റല്‍, സ്‌റ്റെം (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്) വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ‘ഡിജി അറിവ്‌ടെക് വഴി വിദ്യാര്‍ഥികളെ ശാക്തീകരിക്കല്‍’ എന്ന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി കാഞ്ചീപുരം, രണിപേട്ട് ജില്ലകളിലെ 10 സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, സ്‌റ്റെംഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍ സജ്ജമാക്കുകയും, അധ്യാപക പരിശീലനം നല്‍കുകയും, ഏകദേശം 3,000 വിദ്യാര്‍ഥികള്‍ക്ക് സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സാംസങ് അറിയിച്ചു. ടയര്‍2, ടയര്‍3 മേഖലകളിലെ പഠനാന്തരീക്ഷം മാറ്റിമറിക്കാന്‍ ‘മള്‍ട്ടിലെയേര്‍ഡ്’ കമ്മ്യൂണിറ്റി കേന്ദ്രീകൃത രീതിയാണ് കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.
യുഎന്‍ ജിസിഎന്‍ഐ നടത്തിയ പഠന ഫലങ്ങളും, ശ്രീപെരുമ്പത്തൂരിലെ സാംസങ് ജീവനക്കാരുടെയും പ്രദേശവാസികളുടെയും നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് പരിപാടി രൂപകല്‍പ്പന ചെയ്തത്.
ബാല (ബില്‍ഡിങ് ആസ് ലേണിങ് എയ്ഡ്) ഡിസൈന്‍ അടിസ്ഥാനത്തിലുള്ള ക്ലാസ്‌റൂം മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍, സ്‌റ്റെം വിഷയങ്ങളിലെ പ്രവര്‍ത്തനാധിഷ്ഠിത പഠനം, അധ്യാപക പരിശീലനം, സ്‌പോര്‍ട്‌സ് കിറ്റുകള്‍, തമിഴ്ഇംഗ്ലീഷ് മത്സരപരീക്ഷാ പുസ്തകങ്ങളുള്ള ലൈബ്രറികള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ഹെല്‍ത്ത് അവയര്‍നസ് ക്യാമ്പുകള്‍, സ്‌കൂള്‍കമ്മ്യൂണിറ്റി ആഘോഷങ്ങള്‍ തുടങ്ങി നിരവധി ഇടപെടലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ കോട്ടൂര്‍പുരത്തെ അണ്ണാ സെഞ്ചുറി ലൈബ്രറിയില്‍ നടന്ന ഉദ്ഘാടനത്തിന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി തിരു. ഡോ. ആന്‍ബില്‍ മഹേഷ് പൊയ്യാമൊഴി, കാഞ്ചീപുരം, റാണിപേട്ട് ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
”യുവാക്കളെ സാങ്കേതിക ലോകത്തിനായി തയ്യാറാക്കുന്നതില്‍ സാംസങ്ങിന്റെ പ്രതിജ്ഞാബദ്ധത ശക്തമാണ്. ‘ഡിജി അറിവ്’ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തില്‍ കൂടുതല്‍ അവസരങ്ങളും ആത്മവിശ്വാസവും നല്‍കുകയാണ് ലക്ഷ്യം. അധ്യാപകരെയും സമൂഹങ്ങളെയും ശക്തിപ്പെടുത്തി, പശ്ചാത്തലമേതായാലും ഓരോ കുട്ടിക്കും ഗുണമേന്‍മയുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം” സാംസങ് ചെന്നൈ പ്ലാന്റ് മാനേജിംഗ് ഡയറക്ടര്‍ എസ്.എച്ച് യൂന്‍ പറഞ്ഞു.
”ബിസിനസ്സും സമൂഹവും ഒരു ലക്ഷ്യത്തിനായി ഒന്നിക്കുമ്പോള്‍ കൈവരിക്കാനാകുന്ന നേട്ടങ്ങളെയാണ് ഡിജി അറിവു പ്രതിഫലിപ്പിക്കുന്നത്. യുഎന്‍ ഗ്ലോബല്‍ കോംപാക്റ്റ് നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സ്‌റ്റെം പഠനവും ഡിജിറ്റല്‍ ആക്‌സസും മെച്ചപ്പെടുത്തുന്നതിനായി സാംസങ്ങുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയില്‍ ഒരു കുട്ടിയും പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കുന്ന യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജികള്‍) സത്തയാണ് ഈ സംരംഭം യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്,” യുഎന്‍ ജിസിഎന്‍ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രത്‌നേഷ് ഝാ പറഞ്ഞു.
ഇതോടൊപ്പം, സാംസങ് ഇന്നവേഷന്‍ കാമ്പസ് (എസ്‌ഐസി) മുഖേന തമിഴ്‌നാട്ടില്‍ യുവതലമുറയുടെ ടെക് നൈപുണ്യം ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം, കൃത്രിമബുദ്ധി, ഐഒടി, ബിഗ് ഡാറ്റ, കോഡിങ് & പ്രോഗ്രാമിങ് എന്നിവയില്‍ 5,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുയാണ് ലക്ഷ്യം. ഇത് പ്രമുഖ പരിശീലന സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
താമിഴ്‌നാട് യുവാക്കള്‍ ഭാവിയിലെ ടെക് സാമ്പത്തിക രംഗത്തിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിക്കാന്‍ സഹായിക്കുന്നതിലാണ് സാംസങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കമ്പനി അറിയിച്ചു.
