Home » Top News » Kerala » ലോബ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2025 അതുല്‍ ദിനകര്‍ റാണെയ്ക്ക്, യങ്ങ് അച്ചീവര്‍ അവാര്‍ഡ് ബിനോയ് സ്റ്റീഫന്
Balagopal Chandrashekar LOBA Award for Excellence winner (Public Award)

തിരുവനന്തപുരം, നവംബര്‍ 19, 2025: ലോബ (ലൊയോള ഓള്‍ഡ് ബാച്ചസ് അസോസിയേഷന്‍) ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2025 ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് സി.ഇ.ഒ ആന്‍ഡ് ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറല്‍ അതുല്‍ ദിനകര്‍ റാണെയും യങ്ങ് അച്ചീവര്‍ അവാര്‍ഡ് വൈ അള്‍ട്ടിമേറ്റ് കോ-ഫൗണ്ടര്‍ ബിനോയ് സ്റ്റീഫനും നേടിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോബ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് (പബ്ലിക്ക് അവാര്‍ഡ്) കെ.എസ്.ഐ.ഡി.സി ചെയര്‍മാനും പെനിന്‍സുല പോളിമേഴ്‌സ് ലിമിറ്റഡ് ഫൗണ്ടര്‍ മാനേജിങ്ങ് ഡയറക്ടറുമായ ബാലഗോപാല്‍ ചന്ദ്രശേഖറും അര്‍ഹനായി.

ലൊയോളയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ലൊയോള ഓള്‍ഡ് ബാച്ചസ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോബ ഇന്‍സ്റ്റിറ്റ്യൂട്ടഡ് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്‌സ് (ജി.എല്‍.എ) 2025 നവംബര്‍ 22ന് വൈകിട്ട് 5.30ന് ട്രിവാന്‍ഡ്രം ക്ലബ്ബ്, സുബ്രഹ്‌മണ്യം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കൈമാറും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *