കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ദേശിയ സ്പിരിറ്റ്‌സ് നിര്‍മ്മാതാക്കളായ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ് (എബിഡി) അവരുടെ വിജയകരമായ ബ്രാന്‍ഡ് ‘ഐക്കണിക്ക്’ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ വിന്റര്‍ വിസ്‌ക്കി അവതരിപ്പിച്ചു. മഹാരാഷ്ട്രയില്‍ ലഭിച്ച ശക്തമായ പ്രതികരണത്തിന് പിന്നാലെ ഉത്തരപ്രദേശിലും ഹരിയാനയിലും പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു.
മുന്‍നിര വിസ്‌ക്കി വിഭാഗത്തില്‍ ഐക്കണിക്ക് ഈ വര്‍ഷം വോള്യവും മാര്‍ക്കറ്റ് ഷെയറും ഇരട്ടിയാക്കി വളര്‍ച്ച കൈവരിച്ചു. ഉത്തരപ്രദേശില്‍ ബ്രാന്‍ഡ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ തന്നെ 1 മില്ല്യണ്‍ കേസുകള്‍ കടന്നു.
ഉത്തരപ്രദേശും ഹരിയാനയും ഉള്‍പ്പെടെ രണ്ടു സംസ്ഥാനങ്ങളിലും ബ്രാന്‍ഡ് മാര്‍ക്കറ്റ് ഷെയറില്‍ ശ്രദ്ധേയമായ പുരോഗതി നേടി.
വിന്ററിന്റെ തണുപ്പിനും ഉത്സവങ്ങളുടെ ചൂടിനും അനുയോജ്യമായി തയ്യാറാക്കിയ ഐക്കണിക്ക് വിന്റര്‍, രാജ്യത്തെ ആദ്യ ശീതകാല വിസ്‌ക്കിയെന്ന വിശേഷണത്തോടെയാണ് വരുന്നത്. കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ യഥാര്‍ത്ഥ സുഗന്ധവ്യഞ്ജനങ്ങളും തിരഞ്ഞെടുത്ത സ്‌കോച്ച് മാള്‍ട്ടുകളും ഇന്ത്യന്‍ ധാന്യ മദ്യവും ചേര്‍ത്താണ് ഈ പ്രത്യേക ബ്ലെന്‍ഡ്. ബര്‍ബണ്‍ ഓക്ക് കാസ്‌ക്കുകളില്‍ പാകപ്പെടുത്തിയെടുത്ത ഈ വിസ്‌ക്കി, വറുത്ത കുറിപ്പുകളും നീണ്ടുനില്‍ക്കുന്ന, സുഖകരമായ ഒരു പ്രൊഫൈല്‍ നല്‍കുന്നു.
