Home » Blog » Kerala » ടര്‍ക്കിഷ് എയര്‍ലൈന്‍സ് എഡിന്‍ബറോയില്‍ ആദ്യ യൂറോപ്യന്‍ ലോഞ്ച് തുറന്നു
IMG-20251214-WA0019

കൊച്ചി: ടര്‍ക്കിഷ് എയര്‍ലൈന്‍സ് തുര്‍ക്കിയ്ക്ക് പുറത്തുള്ള ആദ്യ യൂറോപ്യന്‍ ലോഞ്ച് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോ വിമാനത്താവളത്തില്‍ തുറന്നു. ഇസ്താംബൂളിലെ പ്രശസ്ത ലോഞ്ചിന് പുറമെ യൂറോപ്പില്‍ ആരംഭിക്കുന്ന ആദ്യ ലോഞ്ചാണിത്. 673 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ലോഞ്ചില്‍ ഒരേസമയം 149 യാത്രക്കാരെ സ്വീകരിക്കാം. തുര്‍ക്കിഷ് പിഡേ ഉള്‍പ്പെടുന്ന ഓപ്പണ്‍ ബഫേ, വിശ്രമ മേഖല, പ്രാര്‍ത്ഥന മുറികള്‍, ബേബി കെയര്‍ റൂം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്. ഈ പുതിയ ലോഞ്ച് എഡിന്‍ബറോ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.