ഇന്ത്യ, 2025: ആഡംബര എസ്.യു.വി. വിഭാഗത്തിൽ മോഡലിന്‍റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ലെക്‌സസ് ഇന്ത്യ RX 350h നിരയിലേക്ക് ഒരു പുതിയ ‘എക്‌സ്‌ക്വിസിറ്റ്’ ഗ്രേഡ് അവതരിപ്പിച്ചു. ഈ കൂട്ടിച്ചേർക്കൽ മുന്തിയ ഹൈബ്രിഡ് പ്രകടനത്തെ പരിഷ്‌ക്കരിച്ച രൂപകല്പനയോടും മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങളോടും സുഗമമായി സംയോജിപ്പിക്കുന്ന മൊബിലിറ്റി പരിഹാരങ്ങൾ അതിഥികൾക്ക് വാഗ്ദാനം ചെയ്യുന്നതിനുള്ള ലെക്‌സസിന്‍റെ നിരന്തരമായ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.
89,99,000 രൂപയിൽ ആരംഭിക്കുന്ന പുതിയ RX 350h എക്‌സ്‌ക്വിസിറ്റ് ഗ്രേഡിന്‍റെ അവതരണം, നൂതന സാങ്കേതികവിദ്യയോടും അസാധാരണമായ സുഖസൗകര്യങ്ങളോടുമുള്ള ലെക്‌സസിന്‍റെ പ്രതിബദ്ധത പാലിക്കുന്നതിനൊപ്പം, തിരഞ്ഞെടുക്കാൻ വിശാലമായ ഓപ്ഷനുകളും സവിശേഷതകളും അതിഥികൾക്ക് വാഗ്ദാനം ചെയ്യുന്നു. RX 350h, RX 500h എന്നിവയുടെ വിലനിർണ്ണയം, മികച്ച മൂല്യം നൽകുന്നതിനുള്ള ലെക്‌സസിന്‍റെ തുടർച്ചയായ ഊന്നലിനെ പ്രതിഫലിപ്പിക്കുന്നു.
