Home » Blog » Kerala » സാംസങ് ഗ്യാലക്‌സി ടാബ് എ11 ഇന്ത്യയില്‍ അവതരിപ്പിച്ചു
IMG-20251209-WA0084

കൊച്ചി: ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് ഗ്യാലക്‌സി ടാബ് എ11 അവതരിപ്പിച്ചു. എല്ലാ പ്രായക്കാരുടെയും നിത്യ ആവശ്യങ്ങള്‍ക്കായി മികച്ച എന്റര്‍ടെയിന്‍മെന്റ്, സ്മൂത്ത് പ്രകടനം, വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ എന്നിവ ഒന്നുചേരുന്ന ടാബ്ലറ്റാണ് ഇത്.

ഗ്യാലക്‌സി ടാബ് എ11ല്‍ 8.7 ഇഞ്ച് ഡിസ്‌പ്ലേയോടൊപ്പം 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാക്കി, വെബ് ബ്രൗസിങ്ങ് മുതല്‍ സോഷ്യല്‍ മീഡിയ, സ്ട്രീമിംഗ് വരെ എല്ലാത്തിലും സ്മൂത്തായ ദൃശ്യാനുഭവം ലഭ്യമാണ്. ഡോള്‍ബിയുടെ സഹകരണത്തോടെ രൂപകല്‍പ്പന ചെയ്ത ഡ്യുവല്‍ സ്പീക്കറുകള്‍ സിനിമകള്‍ക്കും ഗാനങ്ങള്‍ക്കും വീഡിയോ കോളുകള്‍ക്കും സമൃദ്ധവും വ്യക്തവുമായ ശബ്ദം ലഭ്യമാക്കുന്നു.
6എന്‍എം അടിസ്ഥാനത്തിലുള്ള ഒക്ടാകോര്‍ പ്രോസസറിലാണ് ടാബ് എ11 പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മള്‍ട്ടിടാസ്‌കിംഗിലും ദിനപരിചയങ്ങളിലുമെല്ലാം വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നു. 5100 എംഎഎച്ച് ബാറ്ററി ദീര്‍ഘ സമയ ഗെയിമിംഗ്, ബ്രൗസിംഗ്, സ്ട്രീമിംഗ് എന്നിവയ്ക്ക് സഹായകരമാണ്.
5 എംപി ഫ്രണ്ട് ക്യാമറയോടുകൂടി, വീഡിയോ കോളുകളില്‍ കൂടുതല്‍ വ്യക്തവും പ്രകൃതിദത്തവുമായ ദൃശ്യങ്ങളാണ് ലഭിക്കുക. കുടുംബത്തോടോ സഹപ്രവര്‍ത്തകരോടോ ബന്ധപ്പെടുമ്പോള്‍ മികച്ച അനുഭവം ഉറപ്പാക്കുന്നു.
ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഗ്യാലക്‌സി ടാബ് എ11ല്‍ 8ജിബി വരെ റാമും 128 ജിബി സ്‌റ്റോറേജും ഉണ്ട്. കൂടാതെ മൈക്രോ എസ്ഡി വഴി 2ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനും കഴിയും.