കൊച്ചി, ഡിസംബർ 8, 2025: പുതിയ 19.5 ടൺ ഹെവി ഡ്യൂട്ടി ബസ് ‘ബിബി1924’ പുറത്തിറക്കി ഡൈംലർ ഇന്ത്യ കൊമേർഷ്യൽ വെഹിക്കിൾസ്. ഇന്റർസിറ്റി ബസ് ഓപ്പറേറ്ററുമാർക്കായി ഉയർന്ന പേലോഡ് ശേഷി, കുറഞ്ഞ ഓപ്പറേറ്റിംഗ് ചിലവ്, മെച്ചപ്പെട്ട സുരക്ഷ, യാത്ര സൗകര്യം തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ നിരത്തിലിറങ്ങുന്നത്.
രാജ്യത്തുടെനീളമുള്ള ഭാരത്ബെൻസിന്‍റെ 398 അംഗീകൃത ടച്ച്‌പോയിന്‍റുകളുടെ ശൃംഖലയിൽ ബിബി1924 ലഭ്യമാകും. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയുൾപ്പെടെ 15-ലധികം പ്രമുഖ ബാങ്കുകളുമായും എൻ.ബി.എഫ്.സികളുമായും ഭാരത്ബെൻസ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രതിവർഷം 8.5 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കും അഞ്ച് വർഷം വരെ കാലാവധികളുള്ള ഇ.എം.ഐ. യോടും കൂടിയുള്ള മത്സരാധിഷ്ഠിത വായ്പാസഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
6 വർഷം അല്ലെങ്കിൽ 6 ലക്ഷം കിലോമീറ്റർ പവർട്രെയിൻ വാറന്‍റിയോട് കൂടിയാണ് ഈ മോഡൽ എത്തുന്നത്. രാജ്യത്തുടനീളം 24×7 റോഡ്‌സൈഡ് അസിസ്റ്റൻസും ലഭ്യമായിരിക്കും. ശക്തമായ പ്രാദേശിക വിതരണ ശൃംഖലയിലൂടെ 24/48 മണിക്കൂറിനുള്ളിൽ 95 ശതമാനം വരെ പാർട്‌സുകളുടെ ലഭ്യതയും കമ്പനി ഉറപ്പ് നൽകുന്നു. ഇത് വണ്ടി പ്രവർത്തനരഹിതമായിരിക്കുന്ന സമയം കുറയ്ക്കുകയും തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്നു. IoT-അധിഷ്ഠിത ടെലിമാറ്റിക്സിലൂടെ ഓപ്പറേറ്റർമാർക്ക് അവരുടെ ഫ്ലീറ്റ് മാനേജ്മെന്‍റ് കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയും. കൂടാതെ പ്രാദേശിക ഭാഷകളിൽ നടത്തുന്ന സമഗ്ര ഡ്രൈവർ, ടെക്നീഷ്യൻ പരിശീലന പരിപാടികൾ, 6 വർഷം / 6 ലക്ഷം കിലോമീറ്റർ വരെ മെയിന്‍റനൻസ് പായ്ക്ക് (AMC), ഉപഭോക്തൃ പിന്തുണ ഹെൽപ്പ്‌ലൈൻ തുടങ്ങിയവയും കമ്പനി ഉറപ്പ് നൽകുന്നു.
ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, 5-ഘട്ട നിയന്ത്രണ സംവിധാനത്തോടുകൂടിയ CAN അധിഷ്ഠിത, ECU നിയന്ത്രിത ഇലക്ട്രോമാഗ്നറ്റിക് റിട്ടാർഡർ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ വർധിപ്പിക്കുന്നു. ഉയർന്ന ടെൻസൈൽ സ്റ്റീൽ ചേസിസാണ് ബിബി1924 -ൽ എത്തുന്നത്, ഫാക്ടറി-ഫിറ്റഡ് മിഷേലിൻ റേഡിയൽ ട്യൂബ്‌ലെസ് ടയറുകൾ മെച്ചപ്പെട്ട ട്രാക്ഷനും ഈടും നൽകുന്നു. 51+1+1 വരെ സീറ്റ് കോൺഫിഗുറേഷനിൽ ഇറക്കാനാവും.
സാങ്കേതിക സവിശേഷതകൾ:
പവർട്രെയിൻ
BS-VI OBD-II OM926, ടർബോചാർജറും ഇന്‍റർകൂളറും ഉള്ള 6-സിലിണ്ടർ ഡീസൽ എഞ്ചിൻ, വിശാലമായ RPM ശ്രേണിയിൽ 241hp പവറും 850 Nm ഫ്ലാറ്റ് ടോർക്കും ഉത്പാദിപ്പിക്കുന്നു
ഹൈവേ കാര്യക്ഷമതയ്ക്കായി ഒപ്റ്റിമൈസ് ചെയ്ത 6-സ്പീഡ് സിൻക്രോമെഷ് ഗിയർബോക്സ്
6 വർഷ/ 6 ലക്ഷം കി.മീ. പവർട്രെയിൻ വാറന്‍റി
സുരക്ഷയും സുഖവും
ആന്‍റി-റോൾ ബാറുകളുള്ള ഫ്രണ്ട് & റിയർ ന്യൂമാറ്റിക് സസ്പെൻഷൻ
EBD ഉള്ള abs 5-ഘട്ട ഇലക്ട്രോമാഗ്നറ്റിക് റിട്ടാർഡർ (ബ്രേക്ക് തേയ്മാനം 40% കുറയ്ക്കുന്നു)
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ
ക്രൂയിസ് കൺട്രോൾ
ബ്രേക്ക് ഹോൾഡ് അസിസ്റ്റ്
TFT ഡിസ്പ്ലേയിലൂടെയുള്ള മുന്നറിയിപ്പ്
ചേസിസും ബിൽഡും
ഹൈ-ടെൻസൈൽ സ്റ്റീൽ ഫ്രെയിം: 255 x 73.3 x 7
ഫാക്ടറി-ഫിറ്റഡ് മിഷേലിൻ 295/80 R22.5 റേഡിയൽ ട്യൂബ്‌ലെസ് ടയറുകൾ
പ്രവർത്തന സവിശേഷതകൾ
ഇന്ധന ടാങ്ക് ശേഷി: 380ലിറ്റർ (1,300+ കിലോമീറ്റർ പരിധി)സർവീസ് ഇടവേളകൾ: ആദ്യ സർവീസ് 60,000 കിലോമീറ്ററിൽ, അതിനുശേഷം ഓരോ 1,20,000 കിലോമീറ്ററിലും10–15 വർഷത്തെ സേവന ആയുസ്സിനായി രൂപകല്പന ചെയ്‌തിരിക്കുന്നു.
