കൊച്ചി: സാംസങ് ഇലക്ട്രോണിക്‌സ് ജനുവരി 4ന് വൈകുന്നേരം 7 മണിക്ക് (ഇന്ത്യന്‍ സമയം 5ന് രാവിലെ 8.30ന്) ലാസ് വേഗാസിലെ വിന്‍ ലാറ്റൂര്‍ ബാള്‍റൂമില്‍ ‘ദ ഫസ്റ്റ് ലുക്ക്’ ഇവന്റ് സംഘടിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ ഐടി, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് പ്രദര്‍ശന പരിപാടിയായ സിഇഎസ് 2026 ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പായാണ് ഇത് നടക്കുന്നത്. കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക വ്യാപാര പ്രദര്‍ശനമാണ് സിഇഎസ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വ്യവസായത്തിലെ പുതിയ ഉല്‍പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും അവതരണങ്ങള്‍ ഈ പരിപാടിയില്‍ നടത്തുന്നു.
ഇവന്റില്‍ സാംസങ് 2026ലെ ഡിഎക്‌സ് (ഡിവൈസ് എക്‌സ്പിരീയന്‍സ്) ഡിവിഷന്റെ ദര്‍ശനവും പുതിയ എഐ അധിഷ്ഠിത ഉപഭോക്തൃ അനുഭവങ്ങളും അവതരിപ്പിക്കും.
സാംസങ് സിഇഒയും ഡിഎക്‌സ് ഡിവിഷന്‍ മേധാവിയുമായ ടി.എം.റോ ഇവന്റിലെ മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. കൂടാതെ വിഷ്വല്‍ ഡിസ്‌പ്ലേ ബിസിനസ് പ്രസിഡന്റ് എസ്.ഡബ്ല്യു. യോങും ഡിജിറ്റല്‍ അപ്ലയന്‍സസ് ഇവിപി േെചാല്‍ജി കിമ്മും വരാനിരിക്കുന്ന വര്‍ഷത്തെ ബിസിനസ് ദിശകളെക്കുറിച്ച് സംസാരിക്കും.
ദ ഫസ്റ്റ് ലുക്ക് ഇവന്റ് സാംസങ് ന്യൂസ്‌റൂം, സാംസങ് ഇലക്‌ട്രോണിക്‌സ് യൂ ട്യൂബ് ചാനല്‍, സാംസങ് ടിവി പ്ലസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. സാംസങിന്റെ പ്രത്യേക പ്രദര്‍ശനം വിന്‍ ലാസ് വേഗാസില്‍ ജനുവരി 7 വരെ തുടരും.
