Home » Top News » Kerala » ഫോൺപേയുടെ ഇൻഡസ് ആപ്പ്സ്റ്റോറും മോട്ടോറോള ഇന്ത്യയും സഹകരണം പ്രഖ്യാപിച്ചു
IMG-20251204-WA0114

ഇന്ത്യയുടെ തദ്ദേശീയ ആൻഡ്രോയിഡ് ആപ്പ് മാർക്കറ്റ്‌പ്ലേസായ ഇൻഡസ് ആപ്പ്സ്റ്റോർ ഇന്ന് മോട്ടോറോളയുമായി കൈക്കോർത്തതായി പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ മോട്ടോറോള ഉപകരണങ്ങളിൽ ഇൻഡസ് ആപ്പ്സ്റ്റോർ ലഭ്യമാകും. ഇത് ഇൻഡസ് ആപ്പ്‌സ്റ്റോറിന് വിപുലമായ പ്രചാരം നൽകുന്നതോടൊപ്പം, ഇന്ത്യയിലെ മോട്ടോറോള ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ആപ്പുകൾ കണ്ടെത്താനും ഇത് സഹായിക്കുന്നു.

ആപ്പുകളുടെ ലോകത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ചൊരു ബദലാണ് ഇൻഡസ് ആപ്പ്‌സ്റ്റോർ. ഉപയോക്താക്കളുടെ മുൻഗണനകളും നമ്മുടെ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലവും കണക്കിലെടുത്താണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ ഇന്ത്യൻ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ, 12 ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ഈ ആപ്പ്‌സ്റ്റോർ ലഭ്യമാണ്. പ്രാദേശിക ഭാഷകളിൽ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി, ടൈപ്പ് ചെയ്യാതെ തന്നെ കാര്യങ്ങൾ തിരയാൻ സഹായിക്കുന്ന AI അധിഷ്ഠിത വോയിസ് സെർച്ച് സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അവയുടെ പ്രവർത്തനരീതി കണ്ടറിയാൻ സഹായിക്കുന്ന വീഡിയോ പ്രിവ്യൂ ഫീച്ചറും ഇതിൽ ലഭ്യമാണ്.