ഗുജറാത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലൊന്നായ മാർവാഡി സർവകലാശാല 2026-ലെ ക്യുഎസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ചരിത്രപരമായ അരങ്ങേറ്റം കുറിച്ചുകൊണ്ട് ആദ്യ തവണ തന്നെ 353-ാം റാങ്ക് നേടി. ഈ നാഴികക്കല്ല് മാർവാഡി സർവകലാശാലയെ ക്യുഎസ് റാങ്കിംഗിൽ ഇന്ത്യയിലെ മികച്ച സ്വകാര്യ സർവകലാശാലകളിൽ ഒന്നാക്കി മാറ്റുന്നു എന്ന് മാത്രമല്ല, ഇത് ഇതുവരെ ഏതൊരു ഇന്ത്യൻ സർവകലാശാലയും നേടിയ ഏറ്റവും ഉയർന്ന അരങ്ങേറ്റ വർഷ റാങ്കുമാണ്.
ഈ നാഴികക്കല്ലോടെ, മാർവാഡി സർവകലാശാല ഇപ്പോൾ ഔദ്യോഗികമായി ഗുജറാത്തിലെ ഒന്നാം നമ്പർ സ്വകാര്യ സർവകലാശാലയും 2026-ലെ ക്യുഎസ് റാങ്കിംഗിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ സർവകലാശാലകളിൽ ഒന്നുമായി മാറിയിരിക്കുന്നു. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ അംഗീകരിക്കപ്പെട്ട ഈ സർവകലാശാല ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വകാര്യ സർവകലാശാല കൂടിയാണ് എന്നത് അതിന്റെ അക്കാദമിക്, ആഗോള മികവിനു ലഭിച്ച അഭിമാനകരമായ അംഗീകാരമാണ്.
- ഏഷ്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നായി മാർവാഡി സർവകലാശാലയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര റാങ്കിംഗിൽ ആദ്യമായി ഇടം നേടുന്നതിലൂടെയുള്ള ഈ അരങ്ങേറ്റം ഒരു പ്രധാന കുതിച്ചുചാട്ടമാണ്. സർവകലാശാലയുടെ ശക്തമായ നേതൃത്വം, സമർപ്പിതരായ അധ്യാപകർ, ഗവേഷണാധിഷ്ഠിത പഠനത്തെ ആഗോളതലത്തിൽ സമന്വയിപ്പിക്കുന്ന പുരോഗമന വിദ്യാഭ്യാസ മാതൃക എന്നിവക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്
“2026 ക്യൂ എസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 353-ാം സ്ഥാനം നേടിക്കൊണ്ട് ഞങ്ങളുടെ ആദ്യ പ്രവേശനം നേടിയിരിക്കുന്നത് മാർവാടി യൂണിവേഴ്സിറ്റിക്കുള്ള ഒരു അഭിമാനനിമിഷമാണ്. ഈ വലിയ അംഗീകാരം, മികവിനായി നിരന്തരമായി പരിശ്രമിക്കുന്ന ഞങ്ങളുടെ വിദ്യാർത്ഥികൾ, അധ്യാപകർ, നേതൃത്വസംഘം എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ തെളിവാണ്. ആദ്യ ശ്രമത്തിൽ തന്നെ ഇത്ര ഉയർന്ന റാങ്ക് നേടിയത്, നവീകരണം, ഉൾപ്പെടുത്തൽ, ആഗോള ഇടപെടൽ എന്നിവ മുഖേന വിദ്യാഭ്യാസത്തെ മാറ്റിമറിക്കാനുള്ള നമ്മുടെ ദർശനത്തെ ശക്തിപ്പെടുത്തുന്നതാണ്. ഈ നേട്ടം ഞങ്ങളെ കൂടുതൽ ഉയരങ്ങൾ ലക്ഷ്യമിടാനും, മികവും ആഗോളപ്രസക്തിയും പ്രതിനിധീകരിക്കുന്ന ഒരു സർവകലാശാലയെ രൂപപ്പെടുത്താനും പ്രചോദിപ്പിക്കുന്നു.” മാർവാടി യൂണിവേഴ്സിറ്റി പ്രോ വൈസ്-ചാൻസലർ ഡോ. സഞ്ജീത് സിംഗ് പറഞ്ഞു
