തിരുവനന്തപുരം: സ്‌കോഡ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ വിറ്റ വാഹനങ്ങളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 25-ാം വാര്‍ഷികത്തിലാണ് സ്‌കോഡ ഈ നേട്ടം കൈവരിച്ചത്.
ഈ വര്‍ഷം സ്‌കോഡ അനവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. 2025 നവംബറില്‍ ഇന്ത്യയില്‍ സ്‌കോഡ 5,491 യൂണ്ണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറിലേതിനേക്കാള്‍ 90 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
വിപുലമാക്കുന്ന നെറ്റുവര്‍ക്കും ഞങ്ങള്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന മൂല്യങ്ങളും വിശാലമായ ഉല്‍പന്ന നിരയുമാണ് അഞ്ച് ലക്ഷം എന്ന നാഴികകല്ല് കൈവരിച്ചതിലേക്ക് നയിച്ച ശക്തികളെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.
