മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചരിത്ര ഗതിയിൽ ഏറെ ശ്രദ്ധേയമായ ദിനമാണ് ഇന്ന് . നമ്മുടെ കാവൽ പിതാവായ പരിശുദ്ധ മാർത്തോമ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം വാർഷികവും മലങ്കര സഭയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയ പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെ ചരമ നവതിയും മലങ്കര സഭയുടെ അസ്തിത്വത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഭരണഘടന രൂപീകരിക്കപ്പെട്ടതിന്റെ നവതിയും സംയുക്തമായി നാം ആഘോഷിക്കുകയാണ്.

പ്രസ്തുത സമ്മേളനത്തിന്റെ വിശദീകരണം നാം നിങ്ങളെ അറിയിക്കുന്നു. വിവിധ ദേവാലയങ്ങളിൽ നിന്ന് കടന്നുവരുന്ന സഭാ മക്കൾ കോട്ടയം എംഡി സെമിനാരി കോമ്പൗണ്ടിൽ സംഗമിക്കേണ്ടതും അവിടെനിന്ന് കൃത്യം മൂന്നു മണിക്ക് മാർത്തോമൻ പൈതൃക വിളംബര റാലി ആരംഭിക്കേണ്ടത് ആണ്. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ കൃത്യം നാലുമണിക്ക് സമ്മേളനം ആരംഭിക്കും. അന്നേദിവസം ഞായറാഴ്ച ആകയാൽ വിദൂര സ്ഥലങ്ങളിൽ ഉള്ള നിന്ന് എത്തിച്ചേരുന്നതിന് ആരാധന സമയം ക്രമീകരിക്കുന്നതിന്നന്നായിരിക്കും. എല്ലാ  ഇടവകകളിൽ നിന്നും പരമാവധി പ്രാതിനിത്യം ഉണ്ടായിരിക്കണമെന്ന് നാം നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.

ഭദ്രാസന മെത്രോ പോലീത്തമാരുടെയും  ഇടവക വികാരിമാരുടെ നിർദ്ദേശങ്ങൾക്കും വിധേയമായി സഭാ മക്കൾ സമ്മേളനത്തിൽ പങ്കുചേരേണ്ടതാണ്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന മാർത്തോമ പൈതൃക സമ്മേളനം 5 മണിയോടുകൂടി സമാപിക്കുന്നതാണ്. വിശദമായ വിവരങ്ങൾ ബന്ധപ്പെട്ടവർ നിങ്ങളെ അറിയിക്കുന്നതുമാണ്. ഏവരും പരിശുദ്ധ സഭയുടെ സാക്ഷ്യം വിളിച്ച് അറിയിക്കുന്ന ഈ സംഗമത്തിൽ പങ്കുചേരണം.

പരിശുദ്ധ കാതോലിക്കാ ബാവ