Home » Blog » Top News » പായിംപാടം വാര്‍ഡ് തെരഞ്ഞെടുപ്പ് : മദ്യ നിരോധനം ഏര്‍പ്പെടുത്തി
FB_IMG_1768016950495

ജനുവരി 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ (പായിംപാടം) നാളെ (ശനി) വൈകുന്നേരം ആറുമുതല്‍ വോട്ടെടുപ്പ് ദിനമായ തിങ്കള്‍ വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിനമായ ജനുവരി 13നും (ചൊവ്വ) മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം (ഏഴ്) വാര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

2002 ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍, 1953 ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങള്‍ എന്നിവ പ്രകാരമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.