Your Image Description Your Image Description

മലപ്പുറം: കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ.

ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന സമസ്ത നേതാവിന്റെ പരാമര്‍ശങ്ങൾക്കെതിരെ താൻ പറഞ്ഞത് മുൻപും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും മന്ത്രി വ്യക്തമാക്കി .

സംസ്ഥാനത്ത് മത സൗഹാർദ്ദം നിലനിർത്താൻ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും. അതിൽ തെറ്റു കാണേണ്ട. മന്ത്രി എന്ന നിലയിൽ ഓർമ്മിപ്പിക്കേണ്ട കാര്യമാണ് പറഞ്ഞത്. ഇത് നല്ല അർത്ഥത്തോടെ സമസ്ത കാണും എന്നാണ് കരുതുന്നത്. മത സൗഹാർദ്ദത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തവരാണ് പഴയ സമസ്ത നേതാക്കൾ. കേരളം ഇങ്ങനെ നിലനിൽക്കണം. ന്യൂനപക്ഷങ്ങൾ പരസ്പരം വൈര്യത്തോടെ സംസാരം ഉണ്ടാവാൻ പാടില്ല. ഇതാണ് ഇന്നലെ പറഞ്ഞത്. അത് ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്ത്യൻ മിഷനറിമാർ ഇത്തരം പ്രസ്താവന നടത്തിയപ്പോളും നിലപാട് പറഞ്ഞിട്ടുണ്ട്.  ഇത്തരം കാര്യങ്ങളിൽ പരസ്യ പ്രസ്താവന നിയന്ത്രിക്കപ്പെടേണ്ടതാണ്. ഇങ്ങനെ ന്യൂനപക്ഷങ്ങൾക്ക് പ്രവർത്തിക്കാവുന്ന ഏത് സംസ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് മുസ്ലീങ്ങൾ വിട്ടു നിൽക്കണമെന്നായിരുന്നു സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിയുടെ നിലപാട്. ഇദ്ദേഹത്തെ ജയിലിലടക്കണമെന്നാണ് മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ നിലപാടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *