Home » Blog » Kerala » കരിക്കാമുറി ഷണ്മുഖൻ വീണ്ടും എത്തുന്നു, വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങൾ
w-412,h-232,croprect-1x0x1278x719,imgid-01ke7h8k7dkkf6m9bkmmjg2xkh,imgname-fotojet--59--1767632030957

നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഐകോണിക് കഥാപാത്രങ്ങളിൽ ഒന്നാണ് കരിക്കാമുറി ഷണ്മുഖൻ. രഞ്ജിത്ത് ഒരുക്കിയ ആക്ഷൻ ചിത്രം ബ്ലാക്കിലെ മമ്മൂട്ടിയുടെ നായക കഥാപാത്രമാണിത്. വർഷങ്ങൾക്ക് ഇപ്പുറം ഈ കഥാപാത്രം മറ്റൊരു രഞ്ജിത്ത് സിനിമയിലൂടെ മടങ്ങിവരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് ആക്കം കൂട്ടുകയാണ് ഇപ്പോൾ പുറത്തുവന്ന മമ്മൂട്ടിയുടെ ഒരു ചിത്രം.

കറുത്ത ഷർട്ടുമിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സംവിധായകൻ രഞ്ജിത്തിനെയും ചിത്രത്തിൽ കാണാം. ഇത് രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നാകാം എന്നാണ് ഇപ്പോഴിതാ സംസാരം. സിനിമയിൽ കരിക്കാമുറി ഷണ്മുഖന്‍ ആയി മമ്മൂട്ടി എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളെ ഈ ചിത്രം ശരിവെക്കുന്നു എന്നും കമന്റുകളുണ്ട്. രണ്ടാം വരവില്‍ ഒരു അതിഥി വേഷമാണ് ഷണ്മുഖന്‍റേത്. അഞ്ച് ദിവസത്തെ ഷെഡ്യൂള്‍ ആണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് അറിയുന്നത്. പ്രകാശ് വര്‍മ്മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

നീണ്ട എട്ട് വര്‍ഷങള്‍ക്കിപ്പുറം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമായിരിക്കും ഇത്. മോഹന്‍ലാലിനെ നായകനാക്കി 2018 ല്‍ സംവിധാനം ചെയ്ത ഡ്രാമ ആണ് അവസാനമായി രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമ. കഴിഞ്ഞ വര്‍ഷം ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍ എന്നിവരെ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഹ്രസ്വ ചിത്രം പുറത്തുവന്നിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആയിരുന്നു ഈ ഷോർട്ട് ഫിലിം നിർമിച്ചത്. ചിത്രം ഇപ്പോൾ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.