Home » Blog » Kerala » ചത്ത പച്ച :റിംഗ് ഓഫ് റൗഡീസ് ജനുവരി 22ന് തിയേറ്ററുകളിലേക്ക്
chatha-pacha-movie-jpg

റസ്ലിംഗ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ചത്ത പച്ച (റിംഗ് ഓഫ് റൗഡീസ്) എന്ന ചിത്രം ജനുവരി 22ന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു സാധാരണ ചിത്രത്തിൽ നിന്നും വേറിട്ടുനിൽക്കുന്നതും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സിനിമയായി ചത്ത പച്ച മാറിയത് നിരവധി കൗതുകങ്ങൾ ചിത്രത്തിന് അകമ്പടിയായതോടെയാണ്. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിൽ എം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് മമ്മൂട്ടിയുടെ സാന്നിദ്ധ്യമാണോ എന്ന ആകാംക്ഷയും കൗതുകവും ആരംഭിച്ചു.ബോളിവുഡ് സിനിമയിൽ മാസ്മരസംഗീതത്തിൻ്റെ ശിൽപ്പികളെന്നു പറയാവുന്ന ശങ്കർ, ഇഹ്സാൻ, ലോയ് ടീം ആദ്യമായി ഒരു മലയാള സിനിമയിൽ സംഗീതമൊരുക്കുന്നതിലൂടെ തന്നെ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരുന്നു. വലിയ തുകയ്ക്ക് ഓഡിയോ റൈറ്റ് വിറ്റുപോയതും മലയാള സിനിമയിൽ ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിക്കാൻ വഴിയൊരുക്കി.