Your Image Description Your Image Description

ഒന്നര വർഷത്തിനു ശേഷം ഇന്ത്യ വീണ്ടും കോവിഡ് ഭീഷണിയിലായിരിക്കുകയാണ്. വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്.

അത് ന്യമോണിയ പോലുള്ള രോ​ഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ് ഇത്. അതിനാൽ കോവിഡിനെ നിസ്സാരമായി എടുക്കരുതെന്നും അണുബാധയെ പ്രതിരോധിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്.

രോ​ഗംബാധിച്ചവർ ​ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ മാത്രമല്ല മറിച്ച് രോ​ഗം വന്നതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി പ്രതിരോധിക്കാനാണ് മുൻകരുതലെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോവിഡ് നിലവിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും രോഗം ബാധിച്ചവരിൽ ദീർഘകാല പ്രശ്നങ്ങൾ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടാമെങ്കിലും ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് മൂലം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നും അവർ വിലയിരുത്തി. 2020ലും 2021ലും കോവിഡ് വകഭേദങ്ങളെ തുരത്താൻ രാജ്യം സന്നദ്ധമായിരുന്നു. ഇന്ത്യയിൽഇതുവരെ 21​ ജെ.എൻ. വൺ വകഭേദ കോവിഡ് കേസുകളാണ് റിപ്പോർട്ട്ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *