ജില്ലയിലെ പ്രാദേശിക കേബിള്‍ ടിവി നെറ്റ്വര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ പരസ്യം ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓരോ നെറ്റ്വര്‍ക്കിലും നല്കുന്ന പരസ്യങ്ങളുടെ രീതിയും അതിന് അനുസൃതമായ താരിഫും ഒരു ദിവസത്തേക്ക് കണക്കാക്കിയാണ് വിവരം നല്‍കേണ്ടത്. നെറ്റ്വര്‍ക്കിന്റെ പൂര്‍ണമായ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തി prdkollam@gmail.com ലേക്ക് ജനുവരി 5 ഉച്ചയ്ക്ക് മൂന്നിനകം വിവരങ്ങള്‍ നല്‍കണം.
