മണ്ഢലകാല മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രം നട തുറന്നത് മുതൽ ശക്തമായ പരിശോധന നടപടികളുമായി എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി. ഇക്കാലയളവിൽ 239 ഹോട്ടലുകൾ/ വ്യാപാരസ്ഥാപനങ്ങൾ പരിശോധിക്കുകയും മറ്റ് വകുപ്പുകളുമായി ചേർന്ന് 19 സംയുക്ത പരിശോധനകളും നടത്തി. അനധികൃത പുകയില ഉപയോഗ/വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റർ ചെയ്തു; 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പമ്പ എക്‌സൈസ് സി ഐ ശ്യാം കുമാർ അറിയിച്ചു.
