ആലപ്പുഴയിലെ ബീച്ച് ടൂറിസത്തിന് പുതുജീവൻ നൽകിയ മാരാരി ബീസ്റ്റിന് വർണ്ണ ശബളമായ ഘോഷയാത്രയോടെ തുടക്കം. . 2026 ജനുവരി 2 വരെ നടത്തപ്പെടുന്ന ബീച്ച് ഫെസ്റ്റിൻ്റെ കലാ പരിപാടികൾ നടത്തപ്പെടുന്നത് ഡിസംബർ 29,30,31 തിയതികളിലാണ്. ഡിസംബർ 30 ന് ഏയ്ഞ്ചൽ വോയിസ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ഗാനമേള, ഡിസംബർ 31 ന് ഊരാളി ബാൻഡ് മ്യൂസിക് ഷോയും DJ യും കൂടാതെ പുതുവത്സരത്തെ വരവേൽക്കാൻ 45 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിയും കരിമരുന്ന് കലാവിരുന്നും ബീച്ചിൽ ഉണ്ടായിരിക്കും. ഡിസംബർ 27 മുതൽ ജനുവരി 2 വരെ കുടുംബശ്രീ ഫുഡ് ഫെയറും ബീച്ചിൽ നടത്തപ്പെടുന്നു.
മാരാരി ബീച് ഫെസ്റ്റ് ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള അധ്യക്ഷത വഹിച്ചു. അഡ്വ. ആർ റിയാസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ് രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ രമ്യ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ പി കെ ജയകുമാർ, മിനി ആന്റണി, അനിജി മനോജ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും അടക്കം വലിയ ജനാവലിയുമാണ് ചടങ്ങിൽ പങ്കെടുത്തത്.
