IMG-20251016-WA0101

കൊച്ചി: ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ ഫോൺപേ തങ്ങളുടെ നെക്സ്റ്റ്-ജെൻ സ്മാർട്ട് സ്പീക്കർ – ഫോണ്‍പേ സ്മാർട്ട്‌ പോഡ് അവതരിപ്പിച്ചു. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും മാറിക്കൊണ്ടിരിക്കുന്ന പേയ്‌മെൻ്റ് ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത ഒരു ഹൈബ്രിഡ് ഉപകരണമാണിത്. ഇന്ത്യൻ വ്യാപാരികൾക്കായി പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഫോൺപേയുടെ പ്രതിബദ്ധതയെ ഈ വ്യവസായ ഇവൻ്റിൽ നടന്ന ഈ അവതരണത്തിലൂടെ എടുത്തുകാണിക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്‌ പോഡ്, സ്മാ‍ർട്ട്സ്പീക്കറിൻ്റെയും പരമ്പരാഗത പോയിൻ്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെയും മികച്ച ഫീച്ചറുകൾ ചെലവ് കുറഞ്ഞ ഒരു ഉപകരണത്തിലേക്ക് സംയോജിപ്പിച്ചുകൊണ്ട് ഫോണ്‍പേ പുറത്തിറക്കുന്ന ആദ്യ ഉൽപ്പന്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *