പത്തനംതിട്ട ജില്ലയിൽ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ്ന് ലഭിച്ച വൻ വിജയം ഇടതു ഭരണത്തിന് ജനങ്ങൾ നൽകിയ കനത്ത തിരിച്ചടി ആണെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഉജ്വല വിജയം നേടുന്നതിന്റെ തുടക്കം ആണിതെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ പ്രസ്താവിച്ചു. ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ജില്ലയിലെ ജനങ്ങളോട് യുഡിഎഫ് ജില്ലാ കമ്മിറ്റിക് വേണ്ടി അദ്ദേഹം നന്ദി രേഖപ്പെടുത്തി.
