Your Image Description Your Image Description

ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിൻറെ പിടിയിൽ ആകുന്നവർക്കെതിരെ പോലീസ് വലിയ ജാഗ്രത നിർദേശങ്ങൾ ആണ് നൽകുന്നത്. എന്നാൽ ഇപ്പോൾ ഇതിന് ഇര ആയിരിക്കുന്നത് പോലീസ് തന്നെയാണ്. ഓണ്‍ലൈൻ തട്ടിപ്പ് സംഘം ഇപ്പോൾ പണം തട്ടിയിരുന്നത്‌ പൊലീസിന്‍റെ പണം ആണ് അതും തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്ന്.

ഇവർ തട്ടിയത് 25,000 രൂപയാണ്. പണം തട്ടിയത് അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ്. അക്കൗണ്ട്സ് ഓഫീസറുടെ മൊബൈൽ നമ്പറിലാണ് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ പണ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും എത്തുന്നത്. നിരന്തരമായ ഇങ്ങനെ തട്ടിപ്പുകൾ ഉണ്ടാകുമെന്നും അതിനാൽ ഒടിപി നമ്പർ ആക്കും പറഞ്ഞുകൊടിക്കരുതെന്ന് ബോധവത്ക്കരണം നടത്തുന്ന ഓഫീസിനെയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഒരു സന്ദേശമെത്തി അത് ബാങ്കിൽ നിന്നെന്ന് വിശ്വസിപ്പിക്കുന്ന രീതിയിൽ ആയിരുന്നു. അക്കൗണ്ട് കെവൈഎസി ഉടൻ പുതുക്കിയില്ലെങ്കിൽ റദ്ദാക്കുമെന്നായിരുന്നു സന്ദേശം. അക്കൗണ്ട് ഓഫീസർ മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു. പിന്നീട് ഒടിപിയും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ നൽകി. തട്ടിപ്പ് സംഘ൦ എസ്ബിഐയുടെ ജഗതി ബ്രാഞ്ചിൽ നിന്നും മിനിറ്റുകള്‍ക്കുള്ളിൽ പൊലീസിന്‍റെ 25,000 രൂപ കൈക്കലാക്കി. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

1930 എന്ന കണ്‍ട്രോള്‍ റൂമിലേക്ക് പണം നഷ്ടമായ വിവരമറിഞ്ഞ് പൊലീസ് ഉടനെ വിവരമറിയിച്ചു. സൈബർ പൊലീസിൽ അക്കൗണ്ട്സ് ഓഫീസർ പരാതി നൽകി. തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിന്നും ചോർത്തിയെടുക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊലീസിന്‍റെ അക്കൗണ്ടിൽ നിന്നും ചോർത്തിയ പണം പിൻവലിക്കുന്നതിന് മുമ്പ് തടഞ്ഞുവെന്ന് തിരുവനന്തപുരം ഡിസിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *