Home » Top News » Kerala » ഒലിവ് ജീവിതം ഒമ്പതാം ദിവസത്തിലേക്ക്; അറസ്റ്റ് ഒഴിവാക്കാൻ രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
images (18)

ലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. ഗുരുതരമായ ആരോപണങ്ങളെന്ന കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്യുന്ന രാഹുൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണമോ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന വാദമോ നിലനിൽക്കില്ലെന്നാണ് വാദിക്കുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തുകയാണ്. പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കാനും വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനുമാണ് തീരുമാനം. അതിസങ്കീർണ്ണമായ കേസാണെന്ന നിഗമനത്തിൽ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു.

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഒളിവിൽ തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ പി.എ. ഫസലിനെയും ഡ്രൈവർ ആൽവിനെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. രാഹുലിന്റെ നീക്കങ്ങളെക്കുറിച്ച് ഇവർക്ക് അറിവുണ്ടെന്നാണ് പോലീസ് കരുതുന്നത്. പാലക്കാട് നിന്ന് രാഹുലിനൊപ്പം തമിഴ്നാട് വരെ പോയ ഇവർ വ്യാഴാഴ്ച മടങ്ങി എത്തുകയും ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലാവുകയുമായിരുന്നു. ഒൻപതാം ദിവസവും രാഹുൽ ഒളിവിലാണ്. ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചശേഷവും രാഹുൽ കീഴടങ്ങാൻ തയ്യാറായിട്ടില്ല.‍