Home » Top News » Kerala » രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പാർട്ടിയും എടുക്കാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്: ഷാഫി പറമ്പിൽ
shafi_parambil

ലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പാർട്ടിയും എടുക്കാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തന്നെ വ്യക്തിപരമായി വിമർശിക്കുന്നതിന് പിന്നിലെ കാര്യകാരണങ്ങൾ എല്ലാവർക്കും അറിയാമെന്നും, അതിൽ തനിക്ക് പ്രയാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല,” എന്ന് വ്യക്തമാക്കിയ ഷാഫി പറമ്പിൽ, സി.പി.എമ്മിൽ ഇത്തരത്തിൽ എത്രപേർ ഉണ്ടെന്നും അവർക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്നും ചോദിച്ചു.

അതേസമയം ബലാത്സംഗ കേസിൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ശേഷവും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഒളിവിൽ തുടരുകയാണ്. ഒളിവ് ജീവിതത്തിനിടെ രാഹുൽ പലതവണ മൊബൈൽ ഫോണും വാഹനവും മാറ്റി ഉപയോഗിച്ചു. രാഹുലിനായി പോലീസ് സംഘം സംസ്ഥാനത്തുടനീളം തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒളിസങ്കേതം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, എം.എൽ.എയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു