Your Image Description Your Image Description

ദില്ലി: ജമ്മു കശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ മരിച്ചത് സൈനികരുടെ മർദ്ദനത്തെ തുടർന്നെന്ന ആരോപണത്തിൽ കരസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ബ്രിഗേഡിയർ റാങ്കിലെ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി.

സുരക്ഷ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങളിലുള്ള യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന് പിന്നാലെ യുവാക്കൾ മരിച്ചത് സൈന്യത്തിന്‍റെ കസ്റ്റഡി മർദ്ദനത്തിലാണെന്ന ആരോപണം ശക്തമാകുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയടക്കമുള്ളവർ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥനെ ചുമതലകളിൽ നിന്ന് മാറ്റിക്കൊണ്ട് ബ്രിഗേഡ് കമാൻഡർ തല അന്വേഷണം പ്രഖ്യാപിച്ചത്. കരസേന മേധാവി ജമ്മുകശ്മീരിലെത്തുകയും ചെയ്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടക്കവേ പ്രതിഷേധം വ്യാപിക്കാതിരിക്കാനാണ് നാട്ടുകാർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം കരസേന പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തലുകൾ.

Leave a Reply

Your email address will not be published. Required fields are marked *